സമീര്‍ വര്‍മ്മയെ മറികടന്ന് കശ്യപ് യുഎസ് ഓപ്പണ്‍ സെമിയില്‍

യോനെക്സ് യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സെമിയില്‍ കടന്ന് പാരുപള്ളി കശ്യപ്. ഇന്ത്യയുടെ തന്നെ സമീര്‍ വര്‍മ്മയെയാണ് കശ്യപ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നത്. സ്കോര്‍ 21-13, 21-16. സെമിയില്‍ കൊറിയയുടെ ക്വാംഗ് ഹീ ഹോയോടാണ് കശ്യപിന്റെ മത്സരം.

ഇന്ത്യയുടെ എച്ച് എസ് പ്രണോയും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. ജപ്പാന്റെ കാന്റ സുനേയാമയോടു മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ പ്രണോയ് ആദ്യ ഗെയിം കൈവിട്ടുവെങ്കിലും പിന്നീട് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. സ്കോര്‍ 10-21, 21-15, 21-18.

ഡബിള്‍സില്‍ ജപ്പാന്‍ സഖ്യത്തെ പരാജയപ്പെടുത്തി ഇന്ത്യയുടെ മനു അട്രി – സുമീത് റെഡ്ഢി സഖ്യവും സെമിയില്‍ കടന്നിട്ടുണ്ട്. സ്കോര്‍ 21-18, 22-20

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial