വിക്ടര്‍ അക്സെല്‍സെന്‍, കരോലീന മരിന്‍ ജപ്പാന്‍ ഓപ്പണ്‍ കീരീടധാരികള്‍

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് വിജയികളായി സ്പെയിനിന്റെ കരോലീന മരിനും ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെനും. ഇന്ന് നടന്ന ഫൈനലുകളില്‍ മരിന്‍ നേരിട്ടുള്ള ഗെയിമുകളില്‍ നിലവിലെ ചാമ്പ്യനായ ചൈനയുടെ ഹേ ബിംഗ് ജിയാവോയെ തോല്പിച്ചപ്പോള്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ അക്സെല്‍സെന്‍ തന്റെ ഏഴാം ജപ്പാന്‍ ഓപ്പണ്‍ എന്ന ലീ ചോംഗ് വേയുടെ സ്വപ്നങ്ങളെ ഇല്ലാതാക്കുകയായിരുന്നു.

മരിന്‍ 23-21, 21-12 എന്ന സ്കോറിനാണ് ഫൈനല്‍ മത്സരം ജയിച്ചത്. ആദ്യ ഗെയിമില്‍ തകര്‍പ്പന്‍ പോരാട്ടം പുറത്തെടുത്ത് ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും വിജയം ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവിനൊപ്പം നിന്നു. രണ്ടാം ഗെയിമില്‍ അനായാസ വിജയമാണ് താരം സ്വന്തമാക്കിയത്.

പുരുഷ സിംഗിള്‍സ് ഫൈനലില്‍ മൂന്ന് ഗെയിം പോരാട്ടത്തിലാണ് വിക്ടര്‍ വിജയം സ്വന്തമാക്കിയത്. മലേഷ്യന്‍ താരത്തെ 21-14, 19-21, 21-14 എന്ന സ്കോറിനാണ് വിക്ടര്‍ പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യയെ രക്ഷിച്ച് ഫലസ്തീൻ, ഇന്ത്യൻ കുട്ടികൾക്ക് U-16 ഏഷ്യാ കപ്പ് യോഗ്യത
Next articleമിലാന്റെ കഷ്ടകാലം തുടരുന്നു, വീണ്ടും പരാജയം