ഇന്ത്യന്‍ പ്രതീക്ഷകള്‍ സിന്ധുവില്‍, സൈന പിന്മാറി

നാളെ ആരംഭിക്കുന്ന ജപ്പാന്‍ ഓപ്പണില്‍ നിന്ന് സൈന നെഹ്‍വാല്‍ പിന്മാറി. വനിത വിഭാഗത്തില്‍ സൈനയും പുരുഷ വിഭാഗത്തില്‍ സായി പ്രണീതും പിന്മാറുകയായിരുന്നു. പുരുഷ വിഭാഗത്തില്‍ കിഡംബിയും പ്രണോയ്‍യും ഇന്ത്യന്‍ പ്രതീക്ഷകളായി മത്സരിക്കാനിറങ്ങുന്നുണ്ട്. ഈ വര്‍ഷം തന്റെ ഫൈനല്‍ തോല്‍വിയുടെ ശാപം മാറ്റുകയെന്ന ലക്ഷ്യത്തോടെയാവും സിന്ധു നാളെ ജപ്പാന്‍ ഓപ്പണിലെ തന്റെ മത്സരങ്ങള്‍ ആരംഭിക്കുക. കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയുടെ ഫൈനലില്‍ സിന്ധുവെത്തിയെങ്കിലും തോല്‍വിയായിരുന്നു ഫലം.

മൂന്നാം സീഡായ ഇന്ത്യന്‍ താരം ജപ്പാന്റെ സയാക തക്കാഷിയോടാണ് ആദ്യ മത്സരത്തിനു ഇറങ്ങുന്നത്. ഈ സീസണില്‍ മോശം ഫോമില്‍ തുടരുന്ന ശ്രീകാന്ത് കിഡംബി ആദ്യ മത്സരത്തില്‍ ചൈനയുടെ ഹുയാംഗ് യൂക്സിയാംഗിനെ നേരിടുമ്പോള്‍ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയാണ് പ്രണോയ്‍യുടെ എതിരാളി.

ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടുകളും ഇന്ത്യയുടെ പ്രതീക്ഷയായി ജപ്പാന്‍ ഓപ്പണില്‍ ഇറങ്ങുന്നുണ്ട്.

Previous articleചെക്ക് റിപ്പബ്ലികിന് റഷ്യയുടെ അഞ്ചു ഗോൾ ചെക്ക്
Next articleഅശ്വിനു പുറമേ ഗുപ്ടിലിന്റെ സേവനവും കൗണ്ടി ടീമിനു നഷ്ടമാവും