കോമൺവെൽത്ത്, ഏഷ്യന്‍ ഗെയിംസ്, തോമസ് – ഊബര്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു

2022 കോമൺവെൽത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, തോമസ് – ഊബര്‍ കപ്പിനായുള്ള ഇന്ത്യന്‍ ടമുകളെ പ്രഖ്യാപിച്ചു. ബിര്‍മ്മിംഗാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പുരുഷ ടീമിൽ ലക്ഷ്യ സെൻ, ശ്രീകാന്ത് കിഡംബി, സാത്വിക് സായിരാജ്, ചിരാഗ് ഷെട്ടി, സുമീത് റെഡ്ഡി എന്നിവരാണുള്ളത്. വനിത ടീമിൽ പിവി സിന്ധു, ആകര്‍ഷി കശ്യപ്, ഗായത്രി ഗോപിനാഥ്, ട്രീസ് ജോളി, അശ്വിനി പൊന്നപ്പ എന്നിവരാണുള്ളത്.

15ാമത് ഏഷ്യന്‍ ഗെയിംസ് ഹാംഗ്സൗവിലും തോമസ്-ഊബര്‍ കപ്പ് ബാങ്കോക്കിലുമാണ് നടക്കുന്നത്. ഇതിന് രണ്ടിനും ഇന്ത്യ ഒരേ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷ്യ സെന്‍, ശ്രീകാന്ത് കിഡംബി, എച്ച്എസ് പ്രണോയ്, പ്രിയാന്‍ഷു രജാവത്, സാത്വിക്സായിരാജ്, ചിരാഗ് ഷെട്ടി, ധ്രുവ് കപില, എംആര്‍ അര്‍ജ്ജുന്‍, വിഷ്ണു വര്‍ദ്ധന്‍ ഗൗഡ്, കൃഷ്ണ പ്രസാദ് ഗാരാഗ എന്നിവരാണ് ഇന്ത്യന്‍ പുരുഷ ടീമിലുള്ളത്.

വനിത ടീമിൽ പിവി സിന്ധു, ആകര്‍ഷി കശ്യപ്, ഗായത്രി ഗോപിനാഥ്, ട്രീസ് ജോളി, അഷ്മിത ചാലിഹ, ഉന്നാതി ഹൂഡ, റിതിക താക്കര്‍, സിമ്രാന്‍ സിംഗി, തനിഷ ക്രാസ്റ്റോ, ശ്രുതി മിശ്ര എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.