സിന്ധുവും പ്രണോയും പുറത്ത്, ഇന്തോനേഷ്യന്‍ ഓപ്പണിലെ ഇന്ത്യന്‍ സാന്നിധ്യം അവസാനിപ്പിച്ചു ചൈന

തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പിവി സിന്ധുവും എച്ച് എസ് പ്രണോയും തോല്‍വിയേറ്റു വാങ്ങിയതോടെ ഇന്തോനേഷ്യ ഓപ്പണിലെ ഇന്ത്യന്‍ പ്രാധിനിധ്യം അവസാനിച്ചു. ഇന്ന് നടന്ന മത്സരങ്ങളില്‍ എച്ച് എസ് പ്രണോയ് ഷി യൂഖിയോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടപ്പോള്‍ പിവി സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ ഹി ബിംഗ്ജിയാവോട് തോല്‍വിയേറ്റു വാങ്ങി.

ഇരു താരങ്ങളും ചൈനീസ് താരങ്ങളോടാണ് പരാജയപ്പെട്ടത്. സിന്ധു 14-21, 15-21 എന്ന സ്കോറിനു 37 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് പരാജയപ്പെട്ടതെങ്കില്‍ പ്രണോയ് 17-21, 18-21 എന്ന സ്കോറിനു 39 മിനുട്ട് നീണ്ട വീരോചിതമായ പോരാട്ടതിനു ശേഷമാണ് കീഴടങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial