ജയിച്ചുവെങ്കിലും ക്വാര്‍ട്ടര്‍ യോഗ്യതയില്ലാതെ ഇന്ത്യന്‍ താരങ്ങള്‍

ബാഡ്മിന്റൺ പുരുഷ ഡബിള്‍സിൽ ക്വാര്‍ട്ടര്‍ ഫൈനൽ യോഗ്യതയില്ലാതെ ഇന്ത്യന്‍ താരങ്ങള്‍. ബ്രിട്ടന്റെ ബെന്‍ ലെയന്‍ – സീന്‍ വെന്‍ഡി ജോഡികളോട് നേരിട്ടുള്ള ഗെയിമുകളിൽ 21-17, 21-19 എന്ന സ്കോറിന് ഇന്ത്യന്‍ യുവതാരങ്ങള്‍ ജയിച്ചുവെങ്കിലും ഗ്രൂപ്പിൽ തങ്ങള്‍ തോല്പിച്ച ചൈനീസ് തായ്പേയ് ജോഡി ലോക ഒന്നാം നമ്പര്‍ താരങ്ങളായ ഇന്തോനേഷ്യക്കാരെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ സാധ്യത ഇല്ലാതായത്.

ഗ്രൂപ്പിൽ രണ്ട് ജയം നേടിയെങ്കിലും അടുത്ത റൗണ്ട് കടക്കാനാകാതെയാണ് ഇന്ത്യന്‍ ടീമിന്റെ മടക്കം. ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യ പുറത്തേക്ക് പോകുന്നത്. ഇന്തോനേഷ്യന്‍ സഖ്യം തങ്ങളുടെ ഇന്നത്തെ ഗ്രൂപ്പ് മത്സരം വിജയിച്ചിരുന്നുവെങ്കിൽ ഇന്ത്യന്‍ ടീമിന് അനായാസം ക്വാര്‍ട്ടറിലെത്താമായിരുന്നു.

Previous article‘കമാൽ’ ശരത്, ടെന്നീസ് ഇതിഹാസത്തോട് പൊരുതി നിന്ന് ശരത് കമാലിന് മടക്കം
Next articleഷൂട്ടിംഗ് റേഞ്ചിൽ നിന്ന് നിരാശ മാത്രം, 10 മീറ്റര്‍ എയര്‍ റൈഫിളിലും ഇന്ത്യന്‍ ജോഡികള്‍ അടുത്ത റൗണ്ടിലേക്കില്ല