ഡബിള്‍സ് ടീമുകള്‍ക്ക് തോല്‍വി

- Advertisement -

ചൈന ഓപ്പണില്‍ നിന്ന് പുറത്തായി ഇന്ത്യയുടെ പുരുഷ – മിക്സഡ് ഡബിള്‍സ് ടീമുകള്‍. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മിക്സഡ് ഡബിള്‍സ് ജോഡികളായ ഡെന്മാര്‍ക്കിന്റെ മത്തിയാസ് ക്രിസ്റ്റിയന്‍സെന്‍-ക്രിസ്റ്റീന പെഡേര്‍സെന്‍ കൂട്ടുകെട്ടിനോട് പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഢി കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുകയായിരുന്നു. സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര ജോഡി 40 മിനുട്ട് പോരാട്ടത്തിനു ശേഷം 16-21, 10-21 എന്ന സ്കോറിനാണ് പരാജയമേറ്റു വാങ്ങിയത്.

തുടര്‍ന്ന് പ്രീ ക്വാര്‍ട്ടറില്‍ പുരുഷ ഡബിള്‍സ് കൂട്ടുകെട്ടും പരാജയമേറ്റു വാങ്ങുകയായിരുന്നു. മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട് 9-21, 10-21 എന്ന സ്കോറിനു നേരിട്ട ഗെയിമില്‍ പരാജയപ്പെട്ടു.

Advertisement