ചൈന ഓപ്പണിലെ ഇന്ത്യയുടെ ഡബിള്‍സ് പ്രാതിനിധ്യം അവസാനിച്ചു

ചൈന ഓപ്പണിലെ ഇന്ത്യയുടെ ഡബിള്‍സ് പ്രാതിനിധ്യം അവസാനിച്ചു. 14-21, 11-21 എന്ന സ്കോറിനു ചൈനീസ് താരങ്ങളോട് തോറ്റ് ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് പുറത്തായതോടെയാണിത്. നേരത്തെ പുരുഷ ഡബിള്‍സ് ടീമായ മനു അട്രി-സുമീത് റെഡ്ഢിയും മിക്സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഢി-ജെറി പ്രണവ് ചോപ്ര കൂട്ടുകെട്ടും സമാനമായ രീതിയില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

28 മിനുട്ടിലാണ് സാത്വിക്-അശ്വിനു കൂട്ടുകെട്ടിന്റെ തോല്‍വി.