ഹോങ്കോംഗ് ഓപ്പണില്‍ നിന്ന് ഇന്ത്യന്‍ ഡബിള്‍സ് ടീമുകള്‍ പുറത്ത്

- Advertisement -

ഹോങ്കോംഗ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യന്‍ ഡബിള്‍സ് ടീമുകള്‍. വനിത-പുരുഷ, മിക്സഡ് ഡബിള്‍സ് ടീമുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായത്. ഇന്നലെ നടന്ന യോഗ്യത റൗണ്ടില്‍ മിക്സഡ് ഡബിള്‍സ് ജോഡി അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് സഖ്യം പുറത്തായിരുന്നു. 21-18, 21-11 എന്ന സ്കോറിനു ഗ്ലോറിയ ഇമ്മാന്വേല്‍ – ഹഫീസ് ഫൈസല്‍ സഖ്യത്തോടാണ് ഇന്ത്യന്‍ ടീം പരാജയം ഏറ്റുവാങ്ങിയത്.

വനിത ഡബിള്‍സില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിക്കി റെഡ്ഢി-അശ്വിനി പൊന്നപ്പ സഖ്യം അടിയറവു പറഞ്ഞത്. ചൈനീസ് സഖ്യത്തോട് ഇന്ത്യന്‍ ടീമിന്റെ തോല്‍വി. സ്കോര്‍: 21-11, 19-21, 21-19. പുരുഷ ജോഡികളായ മനു അട്രി-സുമീത് റെഡ്ഢിയും പുറത്തായതോടെ ഡബിള്‍സിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. മലേഷ്യ-കൊറിയ സഖ്യമായ കിം വാഹ് ലിം-യൂ യോന്‍ സോംഗ് സഖ്യത്തോടാണ് ടീം തോറ്റത്. സ്കോര്‍: 21-17, 21-17. നേരത്തെ യോഗ്യത റൗണ്ടില്‍ മറ്റൊരു പുരുഷ സഖ്യം അര്‍ജ്ജുന്‍ എം.ആര്‍-രാമചന്ദ്രന്‍ ശ്ലോക് പരാജയപ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement