കസാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയം

- Advertisement -

ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പുരുഷ ടീമിന് വിജയം. ഫിലിപ്പൈന്‍സില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ ഇന്ന് 4-1 എന്ന സ്കോറിനാണ് വിജയം കുറിച്ചത്. ശ്രീകാന്ത് കിഡംബി, ലക്ഷ്യ സെന്‍, ശുഭാങ്കര്‍ ഡേ എന്നിവര്‍ തങ്ങളുടെ സിംഗിള്‍സ് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ എച്ച്എസ് പ്രണോയ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഡബിള്‍സില്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങുകയായിരുന്നു.

മറ്റൊരു ഡബിള്‍സ് മത്സരത്തില്‍ അര്‍ജ്ജുന്‍ എംആര്‍-ധ്രുവ് കപില കൂട്ടുകെട്ടും വിജയം കുറിച്ചു. മലേഷ്യയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Advertisement