തോമസ്-ഊബര്‍ കപ്പ് ഇന്ത്യയുടെ ഫിക്സ്ച്ചറുകള്‍ തയ്യാര്‍

- Advertisement -

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പുകളായ തോമസ്-ഊബര്‍ കപ്പ് മത്സരങ്ങള്‍ മേയ് 20നു ആരംഭിക്കും. മേയ് 27 വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ ടീമുകളുടെ ഫിക്സ്ച്ചറുകള്‍ തയ്യാറായിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍(തോമസ് കപ്പ്) ഫ്രാന്‍സ്, ഓസ്ട്രേലിയ, ചൈന എന്നിവര്‍ക്കപ്പൊം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ഊബര്‍ കപ്പില്‍(വനിത വിഭാഗം) കാന‍ഡ, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവരുമായി ഇന്ത്യ ഏറ്റുമുട്ടും. തോമസ് കപ്പിന്റെ 30ാമത്തെ പതിപ്പും ഊബര്‍ കപ്പിന്റെ 27ാമത്തെ പതിപ്പുമാണ് ബാങ്കോംഗില്‍ ഈ വര്‍ഷം നടക്കുന്നത്. പുരുഷ വിഭാഗത്തില്‍ ഡെന്മാര്‍ക്കും വനിത വിഭാഗത്തില്‍ ചൈനയുമാണ് നിലവിലെ ചാമ്പ്യന്മാര്‍.

തോമസ് കപ്പ്
ഗ്രൂപ്പ് എ: ചൈന, ഇന്ത്യ, ഫ്രാന്‍സ് ഓസ്ട്രേലിയ
ഗ്രൂപ്പ് ബി: ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, കാന‍‍ഡ, തായ്‍ലാന്‍ഡ്
ഗ്രൂപ്പ് സി: ചൈനീസ് തായ്‍പേയ്, ജപ്പാന്‍, ജര്‍മ്മനി, ഹോങ്കോംഗ്
ഗ്രൂപ്പ് ഡി: ഡെന്മാര്‍ക്ക്, മലേഷ്യ, റഷ്യ, അല്‍ജീരിയ

ഊബര്‍ കപ്പ്
ഗ്രൂപ്പ് എ: ജപ്പാന്‍, ഇന്ത്യ, കാനഡ, ഓസ്ട്രേലിയ
ഗ്രൂപ്പ് ബി: തായ്‍ലാന്‍ഡ്, ചൈനീസ് തായ്‍പേയ്, ജര്‍മ്മനി, ഹോങ്കോംഗ്
ഗ്രൂപ്പ് സി: ദക്ഷിണ കൊറിയ, ഡെന്മാര്‍ക്ക്, റഷ്യ, മൗറീഷ്യസ്
ഗ്രൂപ്പ് ഡി: ചൈന, ഇന്തോനേഷ്യ, ഫ്രാന്‍സ്, മലേഷ്യ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement