ഊബര്‍ കപ്പില്‍ ജപ്പാനോട് നാണംകെട്ട് ഇന്ത്യ

ഊബര്‍ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. ജപ്പാനോട് 0-5 എന്ന സ്കോറിനാണ് ഇന്ത്യയുടെ ദയനീയ പരാജയം. ആദ്യ മത്സരത്തില്‍ സൈന നെഹ്‍വാല്‍ ഇന്ത്യയുടെ അകാനെ യമാഗൂച്ചിയോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയപ്പെടുകയായിരുന്നു. 19-21, 21-9, 20-22 എന്ന സ്കോറിനു 54 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലായിരുന്നു സൈനയുടെ പരാജയം. കൈവിട്ട രണ്ട് ഗെയിമിലും സൈന അവസാനം വരെ പൊരുതിയപ്പോള്‍ രണ്ടാം ഗെയിമില്‍ വ്യക്തമായ മേധാവിത്വം സൈന സ്വന്തമാക്കുകയായിരുന്നു.

വനിത ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ സന്‍യോഗിത ഖോര്‍പ്പഡേ-പ്രജക്ത സാവന്ത്, വൈഷ്ണവി ബാലെ-മേഘന ജക്കംപുഡി എന്നിവരും സിംഗിള്‍സില്‍ വൈഷ്ണവി റെഡ്ഡി, അനുര പ്രഭുദേശായി എന്നിവരും പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയുടെ തോല്‍വി പൂര്‍ണ്ണമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെഹ്താബ് ഹുസൈന് മോഹൻ ബഗാനിൽ 23ആം നമ്പർ ജേഴ്സി
Next articleകേരള പോലീസിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷയ്ക്ക് അവസാനം