ഇന്ത്യന്‍ പുരുഷന്മാര്‍ക്കും ആധികാരിക ജയം, 5-0 എന്ന നിലയില്‍ ഓസ്ട്രേലിയയെ തകര്‍ത്തു

ഊബര്‍ കപ്പില്‍ വനിതകള്‍ നേടിയ വിജയത്തിനു പിന്നാലെ ഓസ്ട്രേലിയയെ തോമസ് കപ്പിലും പരാജയപ്പെടുത്തി ഇന്ത്യ. 5-0 എന്ന സ്കോറിനാണ് ഇന്ത്യ ആദ്യ ജയം സ്വന്തമാക്കിയത്. ഇന്നലെ നടന്ന മത്സരത്തില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ ഇന്നത്തെ മത്സരത്തില്‍ നടത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി സിംഗിള്‍സില്‍ എച്ച് എസ് പ്രണോയ്, സായി പ്രണീത്, ലക്ഷ്യ സെന്‍ എന്നിവര്‍ വിജയം നേടിയപ്പോള്‍ ഡബിള്‍സില്‍ അര്‍ജ്ജുന്‍ എംആര്‍-രാമചന്ദ്രന്‍ ശ്ലോക്, അരുണ്‍ ജോര്‍ജ്ജ്-സന്യം ശുക്ല എന്നിവരും വിജയം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊറിയയോട് തോല്‍വി, ഇന്ത്യയ്ക്ക് വെള്ളി
Next articleഎവ നവാരോയുടെ അത്ഭുത ഗോളിൽ വനിതാ യൂറോ U-17 കിരീടം ഉയർത്തി സ്പെയിൻ