ആദ്യം കാലിടറി, പിന്നെ ആധികാരിക പ്രകടനവുമായി പ്രണോയ്

ആദ്യ ഗെയിമില്‍ ഫിന്‍ലാന്‍ഡിന്റെ എറ്റു ഹീനയോട് പിന്നില്‍ പോയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യയുടെ എച്ച്എസ് പ്രണോയ്. 17-21, 21-10, 21-10 എന്ന സ്കോറിന് വിജയം നേടിയാണ് ഇന്ത്യന്‍ താരം ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വിജയം നേടി രണ്ടാം റൗണ്ടിലേക്ക് കടന്നത്. 59 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. ആദ്യ ഗെയിമില്‍ പൊരുതി നിന്ന ശേഷമാണ് പ്രണോയ്ക്ക് കാലിടറിയത്.

എന്നാല്‍ അടുത്ത രണ്ട് ഗെയിമിലും എതിരാളിയെ നിഷ്പ്രഭമാക്കിയാണ് പ്രണോയ് വിജയം നേടിയത്.

Previous articleസഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍, മത്സരം തിരുവനന്തപുരത്ത്
Next article“മാർഷ്യലിനേക്കാളും റാഷ്ഫോർഡിനെക്കാളും നല്ല സ്ട്രൈക്കർ ഗ്രീൻവുഡ്”