Hsprannoy

ഇന്തോനേഷ്യയിൽ ഇന്ത്യന്‍ മുന്നേറ്റം!!!

ഇന്തോനേഷ്യ ഓപ്പണിൽ ഇന്ത്യയുടെ മുന്നേറ്റം. ഇന്ന് എച്ച്എസ് പ്രണോയ്, പിവി സിന്ധു എന്നിവര്‍ സിംഗിള്‍സ് മത്സരങ്ങളിലും സാത്വിക് -ചിരാഗ് കൂട്ടുകെട്ട് പുരുഷ സിംഗിള്‍സിലും വിജയം നേടി. പ്രണോയ ലോക റാങ്കിംഗിൽ 11ാം സ്ഥാനത്തുള്ള കെന്റ നിഷിമോട്ടോയെ 21-16, 21-14 എന്ന സ്കോറിന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ കടന്നു.

രണ്ടാം റൗണ്ടിൽ ലോക 16ാം റാങ്കുകാരന്‍ അന്‍ഗസ് എന്‍ജി കാ ലോംഗ് ആണ് പ്രണോയിയുടെ എതിരാളികള്‍. രണ്ട് തവണ ലോക ചാമ്പ്യനായ കെന്റോ മോമോട്ടയെയാണ് ആന്‍ഗസ് പരാജയപ്പെടുത്തിയത്.

വനിത സിംഗിള്‍സിൽ സിന്ധു ഗ്രിഗോറിയ ടുന്‍ജുംഗിനെ 21-19, 21-15 എന്ന സ്കോറിന് പരാജയപ്പെടുത്തി. ഈ താരത്തോട് സിന്ധു കഴിഞ്ഞ രണ്ട് തവണയും പരാജയപ്പെടുകയായിരുന്നു.

സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് 21-12, 11-7 എന്ന സ്കോറിന് മുന്നിട്ട് നിൽക്കുമ്പോള്‍ എതിരാളികളായ പോപോവ് സഹോദരന്മാര്‍ പിന്മാറിയതിനാൽ അടുത്ത റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. അതേ സമയം എംആര്‍ അര്‍ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ട് ആദ്യ റൗണ്ടി. 21-12, 6-21, 20-22 എന്ന സ്കോറിന് ലോക ഏഴാം നമ്പര്‍ താരങ്ങളോട് പൊരുതി വീണു.

വനിത ഡബിള്‍സ് ജോഡികളായ ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് കൂട്ടുകെട്ടും തങ്ങളെക്കാള്‍ റാങ്കിൽ പിന്നിലായ ജപ്പാന്‍ താരങ്ങളോട് 22-20, 12-21, 16-21 എന്ന സ്കോറിന് പിന്നിൽ പോയി.

Exit mobile version