ക്വാര്‍ട്ടറിലേക്കെത്തി പ്രണോയയും

- Advertisement -

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് പുരുഷ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് എച്ച് എസ് പ്രണോയയും. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ലോക 22ാം നമ്പര്‍ താരം ഡെന്മാര്‍ക്കിന്റെ ഹാന്‍സ്-ക്രിസ്റ്റ്യന്‍ സോള്‍ബെര്‍ഗിനെതിരെ അനായാസ ജയമാണ് പ്രണോയ് നേടിയത്. സ്കോര്‍: 21-11, 21-12.

നേരിട്ടുള്ള ഗെയിമുകളില്‍ വിജയം നേടിയ ലോക 12ാം നമ്പര്‍ ഇന്ത്യന്‍ താരം മത്സരത്തില്‍ ആദ്യമേ തന്നെ ലീഡ് നേടിയിരുന്നു. ഡെന്മാര്‍ക്ക് താരത്തിനു തിരിച്ചുവരവിനു ഒരു പഴുതും നല്‍കാതെയാണ് മത്സരം വിജയിച്ച് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനം ഉറപ്പിച്ചത്. ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ജിയോണ്‍ ഹ്യോക്-ജിന്‍ ആണ് പ്രണോയയുടെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement