പ്രണോയയ്ക്കും തോല്‍വി, ചൈന ഓപ്പണിലെ ഇന്ത്യന്‍ സാന്നിധ്യം ഇനി സിന്ധു മാത്രം

എച്ച് എസ് പ്രണോയയും ചൈന ഓപ്പണില്‍ നിന്ന് പുറത്ത്. ലീ ച്യൂക് യൂ വിനോടാണ് പ്രണോയ് നേരിട്ടുള്ള ഗെയിമില്‍ പുറത്തായത്. ഇന്ന് നടന്ന ചൈന ഓപ്പണ്‍ രണ്ടാം റൗണ്ട് മത്സരത്തില്‍ 19-21, 17-21 എന്ന സ്കോറിനാണ് പ്രണോയ് തോല്‍വി വഴങ്ങിയത്. ആദ്യ ഗെയിമിന്റെ ഇടവേളയില്‍ ലീയും രണ്ടാം ഗെയിമില്‍ പ്രണോയുമായിരുന്നു ലീഡ് ചെയ്തിരുന്നതെങ്കിലും ഒടുവില്‍ രണ്ട് ഗെയിമും ലീ തന്നെ സ്വന്തമാക്കി തന്റെ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പാക്കി.

ലോക റാങ്കിംഗില്‍ 53ാം സ്ഥാനത്തുള്ള ഹോങ്കോംഗ് താരം ലീ 11ാം റാങ്കുകാരനെ അക്ഷരാര്‍ത്ഥത്തില്‍ അട്ടിമറിക്കുകയായിരുന്നു. ഇത് ഇരുവരുടെയും ആദ്യ ഏറ്റുമുട്ടല്‍ ആയിരുന്നു. ആദ്യ ഗെയിമിന്റെ തുടക്കം മുതല്‍ ലീഡ് ലീയ്ക്ക് തന്നെയായിരുന്നു. പ്രണോയ് തിരിച്ചുവരവിനു ശ്രമിച്ചുവെങ്കിലും ഒപ്പമെത്തുവാന്‍ മാത്രമേ താരത്തിനു സാധിച്ചു. ഗെയിമില്‍ ലീഡ് നേടുവാന്‍ കഴിയാതെ പ്രണോയ് ആദ്യ ഗെയിം അടിയറവു പറയുകയായിരുന്നു.

രണ്ടാം ഗെയിമിലും ആദ്യം ലീഡ് നേടിയത് ലീ ആയിരുന്നുവെങ്കിലും ഇടവേള സമയത്ത് ഇന്ത്യന്‍ താരം ലീഡ് പിടിച്ചു. നേരിയതെങ്കിലും 11-10ന്റെ ലീഡ് എന്നാല്‍ പിന്നീട് നിലനിര്‍ത്താന്‍ പ്രണോയയ്ക്ക് സാധിക്കാതെ പോയത് താരത്തിനു തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചരിത്രത്തില ആദ്യമായി ചെൽസി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ
Next articleഗുർപ്രീത് സിംഗിനെ ബെംഗളൂരു എഫ് സി ISL സ്ക്വാഡിൽ എത്തിച്ചു