ഡെന്മാര്‍ക്ക് ഓപ്പണ്‍ എച്ച് എസ് പ്രണോയ് ക്വാര്‍ട്ടറില്‍

- Advertisement -

മുന്‍ ലോക ഒന്നാം നമ്പര്‍ താരെ ലീ ചോംഗ് വേയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ വീഴ്ത്തി ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. ആദ്യ ഗെയിമില്‍ പ്രണോയ് ജയിച്ചുവെങ്കിലും രണ്ടാം ഗെയിം സ്വന്തമാക്കി ലീ ചോംഗ് വേയ് മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് നീട്ടി. മൂന്നാം ഗെയിം 21-19നു സ്വന്തമാക്കി ഇന്ത്യന്‍ താരം ഡെന്മാര്‍ക്ക് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുകയായിരുന്നു. സ്കോര്‍ 21-17, 11-21, 21-19.

ആദ്യ ഗെയിമില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്. ആദ്യ ഗെയിമിന്റെ ഇടവേളയില്‍ 11-10നു ലീ ആയിരുന്നു മുന്നില്‍ എന്നാല്‍ ഇടവേളയ്ക്ക് ശേഷം പ്രണോയ് 21-17നു ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ലീയുടെ പൂര്‍ണ്ണ ആധിപത്യമാണ് കണ്ടത്. ഇടവേളയ്ക്ക് 11-8നു ലീഡ് ചെയ്ത ലീ 21-11നു പ്രണോയിയെ പരാജയപ്പെടുത്തി മത്സരം നിര്‍ണ്ണായമായ മൂന്നാം ഗെയിമിലേക്ക് കൊണ്ടെത്തിച്ചു.

മൂന്നാം ഗെയിമില്‍ ആദ്യം നേടിയ ലീഡ് നേരിയതെങ്കിലും ഇടവേള വരെ ലീ നിലനിര്‍ത്തി പോന്നു. ഇടവേള സമയത്ത് ലീ ആദ്യ ഗെയിമിലെ പോലെ 11-10നു ലീഡ് ചെയ്തു. ഇടവേളയ്ക്ക് ശേഷം പ്രണോയ് കരുത്താര്‍ജ്ജിക്കുന്നതാണ് ഡെന്‍മാര്‍ക്കിലെ കാണികള്‍ കണ്ടത്. തുടരെ അഞ്ച് പോയിന്റുകള്‍ നേടി പ്രണോയ് 18-13ന്റെ ലീഡ് നേടി. എന്നാല്‍ മികച്ച തിരിച്ചുവരവ് നടത്തി ലീ 19-19നു ഒപ്പമെത്തി. ലീയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങാതെ മികച്ചൊരു സ്മാഷിലൂടെ പ്രണോയ് തന്റെ ആദ്യത്തെ മാച്ച് പോയിന്റ് നേടി. തനിക്ക് ലഭിച്ച ആദ്യ അവസരം തന്നെ മുതലാക്കി 21-19നു ജയിച്ച് പ്രണോയ് ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement