ഹോങ്കോംഗ് ഓപ്പണ്‍: സിന്ധു സെമിയില്‍ സൈനയ്ക്ക് തോല്‍വി

പി വി സിന്ധു
- Advertisement -

സിംഗപ്പൂരിന്റെ സിയായു ലിയാംഗിനെ 21-17, 21-23, 21-18 എന്ന സ്കോറിനു കീഴടക്കി ഇന്ത്യയുടെ പിവി സിന്ധു ഹോങ്കോംഗ് ഓപ്പണ്‍ സെമിയില്‍ കടന്നു. ചൈന വിജയം ഉള്‍പ്പെടെ സിന്ധുവിന്റെ തുടര്‍ച്ചയായ എട്ടാം വിജയമാണിത്. ആദ്യ സെറ്റ് വിജയിച്ചെങ്കിലും രണ്ടാം സെറ്റില്‍ സിന്ധു പിന്നില്‍ പോകുകയായിരുന്നു. നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ 7-14 നു പിന്നില്‍ നിന്ന ശേഷമാണ് സിന്ധു വിജയം കൊയ്തത്.

എന്നാല്‍ സൈന-സിന്ധു സെമിഫൈനല്‍ പോരാട്ടം പ്രതീക്ഷിച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. 8-21, 21-18, 19-21 എന്ന സ്കോറിനു ഹോങ്കോംഗിന്റെ ചെയുംഗ് ഗാന്‍ യി യോട് പരാജയപ്പെടുകയായിരുന്നു സൈന.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അജയ് ജയറാമും ക്വാര്‍ട്ടറില്‍ പുറത്തായി. ഹോങ്കോംഗിന്റെ ആംഗസ് ലോംഗിനോട് 21-15, 21-14 നേരിട്ടുള്ള ഗെയിമിനാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്.

Advertisement