ഇതിഹാസ താരം ലിന്‍ ഡാനിനെ പുറത്താക്കി പ്രണോയ് മൂന്നാം റൗണ്ടിലേക്ക്

- Advertisement -

ലിന്‍ ഡാനിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കി ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. ആദ്യ ഗെയിം വിജയിച്ച് മത്സരത്തില്‍ നേരത്തെയുള്ള ആനുകൂല്യം പ്രണോയ് നേടിയെങ്കിലും ലിന്‍ ഡാന്‍ രണ്ടാം ഗെയിം നേടി ശക്തമായ തിരിച്ചുവരവ് നടത്തി. എന്നാല്‍ മൂന്നാം ഗെയിമില്‍ മുന്‍ ഇതിഹാസ താരത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ താരം പുറത്തെടുത്തത്. ജയത്തോടെ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് പ്രണോയ് കടന്നു.

62 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 21-11, 13-21, 21-7. മൂന്നാം റൗണ്ടില്‍ പ്രണോയ്‍യുടെ എതിരാളി കെന്റോ മൊമോട്ടയാകുവാനാണ് കൂടുതല്‍ സാധ്യത. മൊമോട്ടോയുടെ രണ്ടാം റൗണ്ടിലെ എതിരാളി സ്പെയിനിന്റെ ലൂയിസ് എന്‍റിക്ക് പെനാല്‍വര്‍ ആണ്. മത്സരത്തിലെ വിജയികളാണ് പ്രണോയ്‍യുടെ അടുത്ത റൗണ്ടിലെ എതിരാളി.

Advertisement