വനിത ഡബിള്‍സ് ജോഡിയ്ക്ക് ക്വാര്‍ട്ടര്‍ കാണാതെ മടക്കം

Treesagayatri

ഡെന്മാര്‍ക്ക് ഓപ്പണിൽ വനിത ഡബിള്‍സ് താരങ്ങളായ ഗായത്രി ഗോപിനാഥ് – ട്രീസ ജോളി കൂട്ടുകെട്ടിന് പരാജയം. തായ്‍ലാന്‍ഡിന്റെ ടീമിനോടാണ് 47 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യന്‍ താരങ്ങള്‍ അടിയറവ് പറഞ്ഞത്.

ആദ്യ ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കാഴ്ചവെച്ചതെങ്കിലും 21-23 എന്ന സ്കോറിന് ഇന്ത്യന്‍ താരങ്ങള്‍ പിന്നിൽ പോയി. രണ്ടാം ഗെയിമിൽ നിറം മങ്ങിയ പ്രകടനം ആണ് ഇന്ത്യന്‍ ജോഡി പുറത്തെടുത്തത്. ഇതോടെ ടീം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

സ്കോര്‍: 21-23, 13-21.