ആദ്യ റൗണ്ടില്‍ പുറത്തായി സൗരഭ് വര്‍മ്മയും പാരുപള്ളി കശ്യപും

- Advertisement -

ഹോങ്കോംഗ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്തായി സൗരഭ് വര്‍മ്മയും പാരുപള്ളി കശ്യപും. ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ടോയോടാണ് സൗരഭ് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയം ഏറ്റുവാങ്ങിയത്. അതേ സമയം മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് കശ്യപ് അടിയറവ് പറഞ്ഞത്. കൊറിയയുടെ ലീ ഡോംഗ് ക്യുന്നിനോടാണ് കശ്യപ് പരാജയം ഏറ്റുവാങ്ങിയത്.

ക്വാളിഫിക്കേഷന്‍ റൗണ്ടിലെ രണ്ട് മത്സരങ്ങള്‍ ജയിച്ച് വന്ന കശ്യപ് ആദ്യ ഗെയിം നേടിയെങ്കിലും പിന്നീട് മത്സരത്തില്‍ അടിയറവു പറയുകയായിരുന്നു. മൂന്നാം ഗെയിമിന്റെ അവസാനം വരെ പൊരുതിയെങ്കിലും വിജയം പിടിച്ചെടുക്കാന്‍ ഇന്ത്യന്‍ താരത്തിനായില്ല. സ്കോര്‍: 15-21, 21-9, 22-20. ടോമിയോട് 21-15, 21-8 എന്ന സ്കോറിനാണ് സൗരഭ് അടിയറവ് പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement