
ഡെന്മാര്ക്ക് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ ഡെന്മാര്ക്കിലെ ഒഡെന്സേ സ്പോര്‍ട്സ് പാര്‍ക്കില്‍ ആരംഭിക്കും. ഒക്ടോബര്‍ 17-22 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം ശ്രീകാന്ത് കിഡംബി മാത്രമാണ് സീഡിംഗ് ലഭിച്ച താരം. എട്ടാം സീഡ് ആണ് താരത്തിനു ലഭിച്ചിരിക്കുന്നത്. വനിത വിഭാഗത്തില്‍ പിവി സിന്ധുവിനു രണ്ടാം സീഡ് ലഭിച്ചിട്ടുണ്ട്.
ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍
സിംഗിള്‍സ്
പുരുഷ വിഭാഗം: ശ്രീകാന്ത് കിഡംബി, എച്ച് എസ് പ്രണോയ്, സായി പ്രണീത്, അജയ് ജയറാം, സമീര്‍ വര്‍മ്മ
വനിത വിഭാഗം: പിവി സിന്ധു, സൈന നെഹ്വാല്
ഡബിള്‍സ്
പുരുഷ വിഭാഗം: മനു അത്രി-സുമീത് റെഡ്ഡി, സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി
വനിത വിഭാഗം: അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി
മിക്സഡ് ഡബിള്‍സ്: പ്രണവ് ചോപ്ര-സിക്കി റെഡ്ഡി
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial