ഇന്ത്യയോട് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ്, സ്വര്‍ണ്ണം സ്വന്തമാക്കി ചൈനീസ് തായ്‍പേയ് സംഘം

ബാഡ്മിന്റൺ ഡബിള്‍സ് ഫൈനലിൽ സ്വര്‍ണ്ണം നേടി ചൈനീസ് തായ്പേയുടെ യാംഗ് ലീ – ചി-ലിന്‍ വാംഗ് സഖ്യം. നേരിട്ടുള്ള ഗെയിമുകളിൽ ചൈനയുടെ ടീമിനെ പരാജയപ്പെടുത്തിയാണ് ഇവരുടെ സ്വര്‍ണ്ണ മെഡൽ. സ്കോര്‍: 21-18, 21-12.

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് പരാജയമേറ്റു വാങ്ങിയ ശേഷം ഏറെ നിര്‍ണ്ണായകമായ മത്സരത്തിൽ ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പര്‍ താരങ്ങളെ പരാജയപ്പെടുത്തി ഇന്ത്യന്‍ സംഘത്തിനെയും പുറത്താക്കി നോക്ക്ഔട്ട് റൗണ്ടിലേക്ക് കടന്ന ചൈനീസ് തായ്പേയ് ജോഡി പിന്നീട് മികവാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്.

ഇന്ന് ഫൈനലില്‍ 34 മിനുട്ടിലാണ് മത്സരം ടീം വിജയിച്ച് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ഇന്തോനേഷ്യയെ പരാജയപ്പെടുത്തി മലേഷ്യ 2-1ന് വെങ്കലം സ്വന്തമാക്കി. സ്കോര്‍: 17-21, 21-17, 21-14