
സീസണിലെ അവസാന ടൂര്‍ണ്ണമെന്റായ ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസില്‍ നിന്ന് സ്പെയിനിന്റെ കരോളിന മരിന് പിന്മാറി. സ്പാനിഷ് ഭാഷയില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം വിവരം അറിയിച്ചത്. ഇടുപ്പിനേറ്റ പരിക്കാണ് താരത്തെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുവാന് ഇടയാക്കിയത്. നേരത്തെ ജപ്പാന്റെ നൊസോമി ഒക്കുഹാരയും നേരത്തെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു.
La lesión en la cadera me impedirá participar en el @BWFDubaiFinals Seguimos trabajando para volver más fuerte! 💪💪
The injury at the hip will not let me participate at @BWFDubaiFinals Let's keep working to be back stronger! 💪💪 pic.twitter.com/utDhayRDdJ— Carolina Marin (@CarolinaMarin) December 5, 2017
ഡിസംബര്‍ 13നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്. ഡെസ്റ്റിനേഷന്‍ ദുബായ് റാങ്കിംഗ് പ്രകാരം മുന്നില്‍ നില്ക്കുന്ന എട്ട് താരങ്ങള്‍ അഞ്ച് വിഭാഗങ്ങളിലായാണ് ദുബായില്‍ ഏറ്റുമുട്ടുക. ഒരു വിഭാഗത്തില്‍ രണ്ട് താരങ്ങളെയോ ജോഡികളെയോ മാത്രമേ ഒരു രാജ്യത്ത് നിന്ന് പങ്കെടുപ്പിക്കുകയുള്ളു എന്നതാണ് ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസിന്റെ പ്രത്യേകത.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial