BWF ലോക ടൂര്‍ ഫൈനല്‍സ് 11 മുതല്‍, ഇന്ത്യയില്‍ നിന്ന് സിന്ധു മാത്രം

- Advertisement -

ഡിസംബര്‍ 11ന് ആരംഭിക്കുന്ന ബിഡബ്ല്യുഎഫ് ലോക ടൂര്‍ ഫൈനല്‍സിന് ഇന്ത്യയില്‍ നിന്ന് യോഗ്യത നേടിയത് പിവി സിന്ധു മാത്രം. സിന്ധു ടൂര്‍ണ്ണമെന്റിലെ നിലവിലെ ചാമ്പ്യന്‍ കൂടിയാണ്.

ഗ്രൂപ്പ് എയില്‍ അകാനെ യാമാഗൂചി, ഹ്യു ബിംഗ്ജിയാവോ, ചെന്‍ യൂഫേയ് എന്നിവര്‍ക്കൊപ്പമാണ് സിന്ധുവുള്ളത്.

ഗ്രൂപ്പ് ബിയില്‍ നസൊമി ഒക്കുഹാ, ബുസാനന്‍ ഒംഗബാംരുംഗ്ഫാന്‍, തായി സു യിംഗ് എന്നിവരാണ് കളിക്കുന്നത്.

Advertisement