ഫ്രാന്‍സിലും കിഡംബി തന്നെ ചാമ്പ്യന്‍

ജപ്പാന്റെ കെന്റ നിഷിമോട്ടയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ചാമ്പ്യനായി. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ 21-14, 21-13 എന്ന സ്കോറിനാണ് ലോക നാലാം നമ്പര്‍ താരം വിജയം കൊയ്തത്. കഴിഞ്ഞ ആഴ്ച നടന്ന ഡെന്മാര്‍ക്ക് ഓപ്പണിലും ശ്രീകാന്ത് തന്നെയായിരുന്നു ചാമ്പ്യന്‍. ഈ വര്‍ഷം കിഡംബി നേടുന്ന നാലാം സൂപ്പര്‍ സീരീസ് ഫൈനല്‍ ജയം ആണിത്. ഇന്തോനേഷ്യ, ഓസ്ട്രേലിയ, ഡെന്മാര്‍ക്ക്, ഫ്രഞ്ച് എന്നീ സൂപ്പര്‍ സീരീസുകളിലാണ് ശ്രീകാന്ത് ഈ വര്‍ഷം വിജയം കൊയ്തത്.

ആദ്യ ഗെയിമിന്റെ ഇടവേളയില്‍ ശ്രീകാന്ത് കിംഡബി 11-9നു ലീഡ് ചെയ്തു. 5-9നു പിന്നിലായിരുന്ന ശ്രീകാന്ത് തുടരെ 6 പോയിന്റ് നേടിയാണ് ലീഡ് സ്വന്തമാക്കിയത്. ഇടവേളയ്ക്ക് ശേഷവും ലീഡ് തുടര്‍ന്ന ശ്രീകാന്ത് ഗെയിം 21-14നു സ്വന്തമാക്കി. രണ്ടാം ഗെയിമിലും ശ്രീകാന്ത് തുടക്കം മുതലേ ലീഡ് നിലനിര്‍ത്തി. ഇടവേളയില്‍ 11-5നു മുന്നിട്ട് നിന്ന് ശ്രീകാന്ത് ജപ്പാന്‍ താരത്തിനു മടങ്ങി വരാന്‍ അവസരം നല്‍കാതെ രണ്ടാം ഗെയിമും മത്സരവും 21-13 എന്ന സ്കോറിനു സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തി ഇന്ത്യൻ നേവി ജിവി രാജ ഫൈനലിൽ
Next articleഒരു ഗോൾ, മൂന്ന് അസിസ്റ്റ് ഇറ്റാലിയൻ ലീഗിൽ ഇമ്മൊബിലെ താണ്ഡവം