
അഞ്ചാം സീഡും ലോക 4ാം നമ്പര്‍ താരവുമായ പിവി സിന്ധു ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍. ചൈനയുടെ ചെന്‍ സിയാക്സിനെയാണ് സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. 21-13, 21-18 ആയിരുന്നു സ്കോര്‍. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം ടായി സു യിംഗ് ആണ് സിന്ധുവിന്റെ എതിരാളി. ചൈനീസ് തായ്പേയ് താരത്തിനോടു കഴിഞ്ഞ രണ്ട് തവണയും ഏറ്റുമുട്ടിയപ്പോള്‍ പരാജയമായിരുന്നു സിന്ധുവിന്റെ ഫലം.

മറ്റൊരു മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ വീണ്ടും അട്ടിമറിച്ച് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം 15-21 നു കൈവിട്ട ശേഷമാണ് ശ്രീകാന്ത് 21-13, 21-13 എന്ന നിലയില്‍ ബാക്കി രണ്ട് ഗെയിമും സ്വന്തമാക്കി വിജയം കൈവരിച്ചത്. കഴിഞ്ഞാഴ്ച ഇന്തോനേഷ്യ ഓപ്പണ്‍ സെമിയിലും സോണ്‍ വാന്‍ ഹോയെ ശ്രീകാന്ത് പരാജയപ്പെടുത്തിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial