Picsart 24 06 10 00 04 11 548

ATP 100 Heilbronn ചലഞ്ചറിൽ സുമിത് നാഗൽ കിരീടം നേടി

ഇന്ത്യയുടെ ടെന്നീസ് സെൻസേഷൻ സുമിത് നാഗൽ എടിപി 100 ഹെയിൽബ്രോൺ ചലഞ്ചറിൽ കിരീടം നേടി. സ്വിറ്റ്‌സർലൻഡിൻ്റെ അലക്‌സാണ്ടർ റിറ്റ്‌ചാർഡിനെ കടുത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തി ആണ് ജേതാവായത്. ആദ്യ സെറ്റിൽ 6-1 ന് ആധിപത്യം പുലർത്തിയ നാഗൽ രണ്ടാം സെറ്റ് ടൈബ്രേക്കിലൂടെ നഷ്ടപ്പെട്ടപ്പോൾ മൂന്നാം സെറ്റിൽ 6-3 ന് വിജയിച്ച് കിരീടം ഉയർത്തി. 6-1, 6-7, 6-3 എന്നായിരുന്നു സ്കോർ.

ഈ വിജയം നാഗലിൻ്റെ കരിയറിലെ ആറാമത്തെ ATP ചലഞ്ചർ കിരീടമാണ്, അതിൽ 4 വിജയങ്ങൾ കളിമൺ കോർട്ടുകളിൽ ആണ് വന്നത്. ഈ വിജയത്തോടെ, കരിയറിലെ ഉയർന്ന എടിപി റാങ്കിംഗായ 77-ാം സ്ഥാനത്തെത്താൻ നാഗലിനാകും.

ഹൈൽബ്രോൺ ചലഞ്ചറിലെ നഗലിൻ്റെ വിജയം വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിൽ ഇടം നേടുന്നതിന് അനുകൂലമായ അവസ്ഥയിലും അദ്ദേഹത്തെ എത്തിച്ചിരിക്കുകയാണ്. ഒളിമ്പിക്സ് യോഗ്യതയുടെ അന്തിമ വിധി ജൂൺ 10ന് വരുകെന്ന് പ്രതീക്ഷിക്കുന്നു. ഈ വിജയം നാഗലിൻ്റെ 2024 ലെ 2-ആം കിരീടം കൂടിയാണ്‌.

Exit mobile version