ഏഷ്യ ചാമ്പ്യന്‍ഷിപ്പ്സിനു ഇന്ന് തുടക്കം, മികച്ച പ്രകടനം പ്രതീക്ഷിച്ച് ഇന്ത്യന്‍ താരങ്ങള്‍

- Advertisement -

ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ്സിനു ഇന്ന് തുടക്കം. ചൈനയിലെ വൂഹാന്‍ സ്പോര്‍ട്സ് സെന്റര്‍ ജിംനേഷ്യത്തില്‍ ഏപ്രില്‍ 24 മുതല്‍ 29 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യയുടെ മുന്‍ നിര താരങ്ങളെല്ലാം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് കിഡംബിയാണ് ടോപ് സീഡ്. വനിത വിഭാഗത്തില്‍ പിവി സിന്ധുവിനു മൂന്നാം സീഡാണ് ലഭിച്ചിട്ടുള്ളത്.

കിഡംബി ജപ്പാന്റെ കെന്റ നിഷിമോട്ടോയെയാണ് ആദ്യ റൗണ്ടിലല്‍ നേരിടുന്നത്. ചൈനീസ് തായ്പേയി താരം പൈ യു പോയാണ് സിന്ധുവിന്റെ എതിരാളി. കോമണ്‍വെല്‍ത്ത് ഗെയിംസ് 2018 സ്വര്‍ണ്ണ മെഡല്‍ ജേതാവ് സൈനയ്ക്ക് സിംഗപ്പൂരിന്റെ യോ ജിയ മിന്‍ ആണ് എതിരാളി.

പുരുഷ,വനിത, മിക്സഡ് ഡബിള്‍സ് വിഭാഗങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

Courtesy:@india_badminton

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement