
തന്റെ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം മത്സരത്തിലേക്ക് തിരികെ എത്തിയ ശ്രീകാന്ത് കിഡംബിയുടെ വിജയത്തെത്തുടര്‍ന്ന് ഫ്രഞ്ച് ഓപ്പണില്‍ ഇന്ത്യന്‍ സെമി പോരാട്ടം. ക്വാര്‍ട്ടര്‍ മത്സരം 8-21, 21-19, 21-9 എന്ന സ്കോറിനു ജയിച്ച ശ്രീകാന്ത് എച്ച് എസ് പ്രണോയിയുമായുള്ള സെമി പോരാട്ടത്തിനു തയ്യാറെടുക്കുകയാണ്. ചൈനയുടെ ഷീ യൂഖിയെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.
ആദ്യ ഗെയിമില്‍ വളരെ നിരാശാജനകമായ പ്രകടനമാണ് ശ്രീകാന്ത് പുറത്തെടുത്തത്. ഷി യൂഖിയോട് വെറും 8 പോയിന്റ് മാത്രമാണ് ശ്രീകാന്ത് നേടിയത്. രണ്ടാം ഗെയിമില്‍ അവസാന നിമിഷം വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ 21-19നു ഗെയിം സ്വന്തമാക്കി മൂന്നാം ഗെയിമിലേക്ക് മത്സരം നീട്ടാന്‍ ശ്രീകാന്തിനായി. മൂന്നാം ഗെയിമില്‍ ചൈനീസ് താരത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ലോക നാലാം നമ്പര്‍ ഇന്ത്യന്‍ താരം പുറത്തെടുത്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial