Picsart 23 10 31 18 09 57 607

ആകർഷി കശ്യപ് ആദ്യ റൗണ്ടിൽ പുറത്ത്

ഹൈലോ ഓപ്പണിന്റെ (BWF വേൾഡ് ടൂർ സൂപ്പർ 300) ഓപ്പണിംഗ് റൗണ്ടിൽ തന്നെ ഇന്ത്യൻ താരം ആകർഷി കശ്യപ് പുറത്തായി. ആകർഷി ലോക റാങ്കിംഗിൽ 44ആമതുള്ള ക്ലാര അസുർമെൻഡിയോട് ആണ് പരാജയപ്പെട്ടത്‌ 13-21, 16-21 എന്നായിരുന്നു സ്കോർ. സ്പാനിഷ് താരത്തിന് എതിരെ തുടർച്ചയായ മൂന്നാം തവണയാണ് ആകർഷി പരാജയപ്പെടുന്നത്.

ഈ വർഷം ആകർഷി കശ്യപ് കളിച്ച 18 ടൂർണമെന്റുകളിൽ ഒന്നിൽ പോലും യുവതാരത്തിന് രണ്ടാം റൗണ്ട് എന്ന കടമ്പ കടക്കാൻ കഴിഞ്ഞില്ല.

Exit mobile version