സൈന പുറത്ത്, അകാനെ യമാഗൂച്ചിയോട് പരാജയം

ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സൈന നെഹ്‍വാള്‍ മലേഷ്യ ഓപ്പണില്‍ നിന്ന് പുറത്ത്. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ 15-21, 13-21 എന്ന സ്കോറിനാണ് സൈനയുടെ പരാജയം. 36 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ യാതൊരു ഘട്ടത്തിലും യമാഗൂച്ചിയ്ക്ക് മേല്‍ ആധിപത്യം പുലര്‍ത്തുവാന്‍ സൈനയ്ക്ക് സാധിച്ചിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial