
ഗ്ലാസ്കോ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. ആദ്യ ദിവസത്തെ ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റത്തിനു തൊട്ടുപിന്നാലെ രണ്ടാം ദിവസവും ഇന്ത്യയുടെ താരങ്ങള്‍ മികവ് പുലര്‍ത്തി. അജയ് ജയറാം, സായി പ്രണീത് എന്നിവര്‍ തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ അനായാസ വിജയം കണ്ടെത്തി.
അജയ് ജയറാം ഓസ്ട്രിയയുടെ ലൂക വ്രാബെറിനെയാണ് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 21-14, 21-12. ഹോങ്കോംഗിന്റെ വീ നാനിനെയാണ് സായി പ്രണീത് മറികടന്നത്. 48 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ 21-18, 21-17 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം വിജയം സ്വന്തമാക്കിയത്. അടുത്ത റൗണ്ടില്‍ ഹോളണ്ട് താരം മാര്‍ക് കാല്‍ജോ ആണ് അജയുടെ എതിരാളി. പ്രണീത് ആന്തണി സിന്സുകയെ അടുത്ത മത്സരത്തില്‍ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial