അജയ് ജയറാം യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍

- Advertisement -

മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ പൊരുതി നേടിയ ജയവുമായി ഇന്ത്യുയുടെ അജയ് ജയറാം യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടിലേക്ക്. ലോക റാങ്കിംഗില്‍ 132ാം സ്ഥാനത്തുള്ള അജയയെ 368ാം റാങ്കുകാരന്‍ കൊറിയയുടെ യുന്‍ ക്യു ലീയാണ് വെള്ളംകുടിപ്പിച്ചത്. ആദ്യ രണ്ട് ഗെയിമുകളിലും ഇരുവരും തുല്യമായ നിലയില്‍ പൊരുതിയെങ്കിലും മൂന്നാം ഗെയിമില്‍ ഇന്ത്യന്‍ താരം തന്റെ അനുഭവസമ്പത്തിന്റെ ആനുകൂല്യത്തില്‍ വിജയം കുറിച്ചു.

സ്കോര്‍: 26-24, 17-21, 21-13. മുമ്പ് ലോക റാങ്കിംഗില്‍ 13ാം സ്ഥാനം വരെ എത്തിയ താരമാണ് അജയ് എങ്കിലും പരിക്കും മോശം ഫോമും താരത്തിന്റെ റാങ്കിംഗിനെ ബാധിക്കുകയായിരുന്നു. രണ്ടാം റൗണ്ടില്‍ ബ്രസീലിന്റെ ലോക 31ാം റാങ്കുകാരന്‍ ഗോര്‍ കൊയ്‍ലോയാണ് അജയയുടെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement