പ്രണോയും കശ്യപ്പുമില്ല, യുഎസ് ഓപ്പണില്‍ ഇന്ത്യന്‍ പ്രതിനിധിയായി അജയ് ജയറാം

- Advertisement -

നാളെ ആരംഭിക്കുന്ന യുഎസ് ഓപ്പണ്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 300 ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ പ്രതീക്ഷയായി അജയ് ജയറാം. നിലവിലെ ചാമ്പ്യനായ എച്ച് എസ് പ്രണോയയും ഫൈനലിസ്റ്റായ പാരുപള്ളി കശ്യപും ഈ വര്‍ഷത്തെ ടൂര്‍ണ്ണമെന്റ് കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ അജയ് ജയറാമില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വന്നുചേരുകയായിരുന്നു. ലോക എട്ടാം നമ്പര്‍ താരം പ്രണോയ് മലേഷ്യ ഓപ്പണ്‍, ഇന്തോനേഷ്യ ഓപ്പണ്‍, ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചത്.

അതേ സമയം ഫെബ്രുവരിയിലെ ഓസ്ട്രിയ ഓപ്പണിനിടെയേറ്റ പരിക്കാണ് കശ്യപിന്റെ അവസരം നഷ്ടമാക്കിയിരിക്കുന്നത്. തായ്‍ലാന്‍ഡ് ഓപ്പണില്‍ താരത്തിനു വീണ്ടും കളത്തിലേക്ക് മടങ്ങി വരാമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement