
യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനലില്‍ പുറത്തായി അജയ് ജയറാം. ആറാം സീഡ് മാര്‍ക്ക് കാല്ജോയോടാണ് അജയ് തോറ്റ് പുറത്തായത്. സെമി ഫൈനലിലെ തോല്‍വി 13-21, 21-23 എന്ന സ്കോറിനായിരുന്നു. രണ്ടാം ഗെയിമില്‍ അവസാനം വരെ പൊരുതിയെങ്കിലും അന്തിമ വിജയം മാര്‍ക്കിനു സ്വന്തമാക്കാനായി.
തുടര്‍ പരിക്കുകള്‍ മൂലം ഏറെ കാലം കളിക്കളത്തിനു പുറത്തിരുന്ന അജയ് ഈ അടുത്താണ് വീണ്ടും ബാഡ്മിന്റണില്‍ സജീവമായത്. താന്‍ കളിക്കുന്ന ആദ്യ പ്രധാന ടൂര്‍ണ്ണമെന്റില്‍ തന്നെ സെമി വരെ എത്താനായത് താരത്തിനു ആത്മവിശ്വാസം നല്‍കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
