Site icon Fanport

മക്കാവൂ ഓപ്പണ്‍, ആദ്യ റൗണ്ടില്‍ പുറത്തായി അജയ് ജയറാം

മക്കാവു ഓപ്പണ്‍ 2019ല്‍ പുരുഷ വിഭാഗം സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി അജയ് ജയറാം. ചൈനയുടെ ഫെയ് സിയാംഗ് സണിനോട് നേരിട്ടുള്ള ഗെയിമുകളില്‍ ആയിരുന്നു അജയ് പരാജയപ്പെട്ടത്. 16-21, 16-21 എന്ന സ്കോറിന് 39 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് അജയ് കീഴടങ്ങിയത്.

ഇന്ത്യയുടെ പുരുഷ-വനിത ഡബിള്‍സ് ടീമുകളും തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങി. മേഘന ജക്കുംപുഡി-പൂര്‍വിഷ റാം കൂട്ടുകെട്ട് 17-21, 19-21 എന്ന സ്കോറിന് ചൈനീസ് താരങ്ങളോട് പരാജയപ്പെട്ടപ്പോള്‍ പുരുഷ വിഭാത്തില്‍ വസന്ത കുമാര്‍-ആഷിത് സൂര്യ കൂട്ടുകെട്ട് 14-21, 14-21 എന്ന സ്കോറിന് കീഴടങ്ങി.

Exit mobile version