സെമി ഉറപ്പിച്ച് അജയ് ജയറാം

യുഎസ് ഓപ്പണില്‍ ദക്ഷിണ കൊറിയയുടെ ഹോ ക്വാംഗ് ഹീയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി അജയ് ജയറാം സെമിയില്‍. ടൂര്‍ണ്ണമെന്റിലെ ഏക ഇന്ത്യന്‍ പ്രതീക്ഷയാണ് അജയ്. നേരത്തെ പ്രണോയയും പാരുപള്ളി കശ്യപും ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു. സ്കോര്‍:21-18, 21-12. എട്ടാം സീഡ് ബ്രസീലിന്റെ ഗോര്‍ കൊയ്‍ലോയോട് മൂന്ന് ഗെയിം പോരാട്ടത്തില്‍ ജയിച്ചാണ് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറിലേക്ക് അജയ് പ്രവേശിച്ചത്.

ആദ്യ ഗെയിം കൈവിട്ട ശേഷമാണ് മികച്ച തിരിച്ചുവരവ് നടത്തി താരം തിരികെ എത്തിയത്. സ്കോര്‍: 19-21, 21-12, 21-16

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതാമി ബ്യൂമോണ്ടിനു ശതകം, പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്
Next articleപര്യടനത്തിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ