
ഗ്ലാസ്കോവില്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വിജയങ്ങളുമായി ഇന്ത്യന്‍ താരങ്ങള്‍. സൈന, ശ്രീകാന്ത് കിഡംബി, സായി പ്രണീത് എന്നിവര്‍ക്ക് പുറമേ വിജയം സ്വന്തമാക്കി ഇന്ത്യയുടെ അജയ് ജയറാം. വിജയത്തോടെ അവസാന 16ല്‍ അജയ് കടന്നു. നെതര്‍ലാണ്ട്സിന്റെ മാര്‍ക്ക് കാല്ജോവിനെയാണ് നേരിട്ടുള്ള ഗെയിമുകളില്‍ അജയ് പരാജയപ്പെടുത്തിയത്.
21-13, 21-18 എന്ന സ്കോറിനാണ് മത്സരം സ്വന്തമാക്കിയാണ് അജയ് തന്റെ പ്രീ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പാക്കിയത്. നിലവിലെ ഒളിമ്പിക് ചാമ്പ്യനും 2 തവണ ലോക ചാമ്പ്യനുമായിട്ടുള്ള ചെന്‍ ലോംഗുമായിട്ടാണ് അജയയുടെ പ്രീക്വാര്‍ട്ടര്‍ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial