Site icon Fanport

പാരീസ് ഒളിമ്പിക്‌സിന് മുന്നോടിയായി അവിനാഷ് സാബ്ലെ പുതിയ ദേശീയ റെക്കോർഡ് കുറിച്ചു

പാരീസ് ഡയമണ്ട് ലീഗിലെ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഇനത്തിൽ ഇന്ത്യയുടെ സ്റ്റീപ്പിൾ ചേസ് താരമായ അവിനാഷ് സാബ്ലെ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചു. 8:09.91 എന്ന റെക്കോർഡ് സമയത്തിൽ ഫിനിഷ് ചെയ്യാൻ അവിനാഷിനായി. അദ്ദേ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

അവിനാഷ് സാബ്ലെ 24 07 07 20 20 33 728

2022 കോമൺവെൽത്ത് ഗെയിംസിൽ സ്ഥാപിച്ച 8:11.20 എന്ന തൻ്റെ മുൻ റെക്കോർഡ് ആണ് ഇന്ന് സാബ്ലെ മറികടന്നത്. വെറും മൂന്നാഴ്ചയ്ക്കുള്ളിൽ ആരംഭിക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സാബ്ലെക്ക് ഈ നേട്ടം വലിയ ഊർജ്ജം നൽകും.

Exit mobile version