ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ അച്ഛന്റെ ദേശീയ റെക്കോർഡ് തിരുത്തി മകൻ!

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒരു അപൂർവ റെക്കോർഡ് നേട്ടവും ആയി ന്യൂസിലാന്റ് സ്പ്രിന്റർ എഡ്വാർഡ് ഒസെയി എങ്കിതിയ. 100 മീറ്റർ ഹീറ്റ്‌സിൽ 10.08 സെക്കന്റുകൾ കൊണ്ടു ഓടിയെത്തി സെമിഫൈനലിലേക്ക് മുന്നേറിയ താരം 28 വർഷം നിലനിന്ന സ്വന്തം പിതാവിന്റെ ദേശീയ റെക്കോർഡ് ആണ് തകർത്തത്.

20220718 131224

21 കാരനായ എഡ്വാർഡ് ജനിക്കുന്നതിനു മുമ്പ് 1994 ൽ കാനഡയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ആണ് പിതാവ് അഗസ്റ്റിൻ എങ്കിതിയ ദേശീയ റെക്കോർഡ് കുറിച്ചത്. അന്ന് 10.11 സെക്കന്റുകളിൽ ആണ് അഗസ്റ്റിൻ 100 മീറ്റർ പൂർത്തിയാക്കിയത്. അച്ഛന്റെ റെക്കോർഡ് തകർക്കാൻ ആയത് സ്വപ്ന നേട്ടം ആണ് എന്ന് പറഞ്ഞ എഡ്വാർഡ് തന്റെ അച്ഛൻ തന്റെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നത് ആയും പറഞ്ഞു.