ഉസൈൻ ബോൾട്ട് ഫുട്ബോളിലേക്ക്

- Advertisement -

9 തവണ ഒളിമ്പിക് സ്വർണം നേടിയ ഉസൈൻ ബോൾട്ട് ജർമൻ ക്ലബ് ആയ ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടി കളിച്ചേക്കും. ഡോർട്ടുമുണ്ട് സി ഇ ഓ ആണ് ഈ കാര്യം അറിയിച്ചത്. ഇതൊരു തമാശയോ വിപണന തന്ത്രമോ അല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉസൈൻ ബോൾട്ടിന് ഡോർട്‌മുണ്ടിനു വേണ്ടി കളിയ്ക്കാൻ അതിയായ താല്പര്യം ഉണ്ടെന്നും സി ഇ ഓ പറഞ്ഞു.

373e8f4600000578-3932098-image-a-4_1479054742517ബോൾട്ടിന്റെയും ഡോർമുണ്ടിന്റെയും സ്പോൺസർമാരായ പ്യൂമ ആണ് ഇതിനു മുൻകൈ എടുത്തതു എന്നും റിപ്പോർട്ട് ഉണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകൻ ആണ് 30കാരൻ ആയ ഉസൈൻ ബോൾട്ട്. മുൻപ് ഒരു അഭിമുഖത്തിൽ യുണൈറ്റഡിന് വേണ്ടി കളിക്കുന്നത് തന്റെ സ്വപ്നമാണെന്ന് ഉസൈൻ ബോൾട്ട് പറഞ്ഞിരുന്നു.

Advertisement