ഉസൈൻ ബോൾട്ടിന് ലൗറേസ്‌ വേൾഡ് സ്പോർട്സ്മാൻ അവാർഡ്

- Advertisement -

ജമൈക്കൻസ്‌പ്രിന്റർ ഉസൈൻ ബോൾട്ടിന് ലൗറേസ്‌ വേൾഡ് സ്പോർട്സ്മാൻ അവാർഡ്. ഇത് നാലാം തവണയാണ് ബോൾട്ട് ഈ അവാർഡിന് അർഹനാവുന്നത്. 2009, 2010, 2013 വർഷങ്ങളിലാണ് ഇതിനു മുൻപ് ബോൾട്ട് ഈ അവാർഡ് നേടിയത്. ആൻഡി മറെ, മോ ഫറാഹ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലെബ്രോൺ ജെയിംസ് തുടങ്ങി പ്രമുഖരെ പിന്തള്ളിയാണ് ബോൾട്ട് അവാർഡ് നേടിയത്.

കഴിഞ്ഞ തവണ പ്രീമിയർ ലീഗ് കിരീടം നേടിയ ലെസ്റ്റർ സ്പിരിറ്റ് ഓഫ് സ്പോർട്സ് അവാർഡിന് അർഹരായി. അമേരിക്കൻ ബേസ് ബോൾ ടീം ചിക്കാഗോ ക്യൂബ്സ് വേൾഡ് ടീം ഓഫ് ദി ഇയർ ആയി. അമേരിക്കൻ ജിംനാസ്റ്റിക് താരം സിമോൺ ബൈൽസ് സ്പോർട്സ് വുമൺ ഓഫ് ദി ഇയർ കരസ്ഥമാക്കി. മൊണാക്കോയിൽ നടന്ന ചടങ്ങിലാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.

Advertisement