
യുഎഇയുടെ പാരാ അത്ലെറ്റ് അബ്ദുള്ള ഹയായെ പരിശീലത്തിനിടെ നടന്ന അപകടത്തിൽ മരണമടഞ്ഞു. 36 കാരനായ അബ്ദുള്ള ലോക പാര അത്ലെറ്റിക്സ് ചാമ്പ്യൻഷിപ്പിനായുള്ള ഒരുക്കത്തിലായിരുന്നു. നാളെ മുതലാണ് ലണ്ടനിൽ വെച്ച് ചാമ്പ്യൻഷിപ്പ് ആരംഭിക്കുക.
ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ F34 ഇനങ്ങളിൽ പങ്കെടുക്കാനാണ് അബ്ദുള്ള ഹയായെ ലണ്ടനിലെത്തിയത്. പരിശീനലനത്തിനിടയ്ക്ക് ട്രെയിനിങ്ങ് ഉപകരണത്തിൽ തലയിടിച്ചാണ് അബ്ദുള്ളയ്ക്ക് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും പാരാ ഒളിമ്പിക്സ് താരത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഈ ദാരുണ സംഭവത്തിൽ അന്താരാഷ്ട്ര പാരഒളിമ്പിക്സ് കമ്മറ്റി അനുശോചിച്ചു. 2016 ലെ റിയോ ഒളിമ്പിക്സിൽ F34 ക്ലാസിൽ ജാവലിനിലും ഷോട്ട്പുട്ടിലും അബ്ദുള്ള ഹയായെ പങ്കെടുത്തിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial