ഉസൈന്‍ ബോള്‍ട്ടിന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിച്ച് ജമൈക്ക

സ്പിന്റ് രാജാവും ട്രാക്കിലെ ഇതിഹാസവുമായ ഉസൈന്‍ ബോള്‍ട്ടിന്റെ വെങ്കല പ്രതിമ സ്ഥാപിച്ച് ജമൈക്ക. ഞായറാഴ്ച ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് ബോള്‍ട്ടിന്റെ എട്ടടിയോളം ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത്. ഉസൈന്‍ ബോള്‍ട്ടിന്റെ ഇഷ്ട പോസിലാണ് പ്രതിമയുടെ രൂപകല്പന. ജമൈക്ക പ്രധാനമന്ത്രി, കായിക മന്ത്രി, ശില്പി എന്നിവരോടൊപ്പം ബോള്‍ട്ടിന്റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial