Picsart 23 08 24 18 48 16 290

35 കിലോമീറ്റർ നടത്തത്തിലും സ്വർണ നേട്ടം ആവർത്തിച്ചു സ്പാനിഷ് താരങ്ങൾ

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ സ്വർണം നേടിയ സ്പാനിഷ് താരം അൽവാരോ മാർട്ടിൻ 35 കിലോമീറ്റർ നടത്തത്തിലും സ്വർണ നേട്ടം ആവർത്തിച്ചു. 2 മണിക്കൂർ 24 മിനിറ്റ് 30 സെക്കന്റ് സമയത്തിൽ ആണ് സ്പാനിഷ് താരം 35 കിലോമീറ്റർ നടത്തം പൂർത്തിയാക്കിയത്. നാലു സെക്കന്റ് പിറകിൽ നടത്തം പൂർത്തിയാക്കിയ ഇക്വഡോർ താരം ബ്രയാൻ പിൻറ്റാഡോ വെള്ളി നേടിയപ്പോൾ ജപ്പാന്റെ മസ്‌റ്റാരോ കവാനക്ക് ആണ് ഈ ഇനത്തിൽ വെങ്കലം.

അതേസമയം വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ സ്വർണം നേടിയ സ്പാനിഷ് താരം മരിയ പെരസും 35 കിലോമീറ്റർ നടത്തത്തിൽ സ്വർണ നേട്ടം ആവർത്തിച്ചു. 2 മണിക്കൂർ 38 മിനിറ്റ് 40 സെക്കന്റ് സമയത്തിൽ നടത്തം പൂർത്തിയാക്കിയാണ് മരിയ പെരസ് തന്റെ രണ്ടാം ലോക ചാമ്പ്യൻഷിപ്പ് സ്വർണം നേടിയത്. പെറുവിന്റെ കിമ്പർലി ഗാർസിയ വെള്ളി മെഡൽ നേടിയപ്പോൾ ഗ്രീസിന്റെ അന്റിഗോണി ദ്രിസ്ബിയോറ്റി വെങ്കല മെഡലും നേടി. സ്പാനിഷ് താരങ്ങൾ ഒരുമിച്ച് സ്വർണ നേട്ടം ആഘോഷിക്കുന്നതും കാണാൻ ആയി.

Exit mobile version