സലാം ബോൾട്ട്

ലോക കായിക ചരിത്രത്തിലെ ഇതിഹാസ താരങ്ങളിലൊരാളായ ഉസൈൻ ബോൾട്ട് ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പോട് കൂടിയാണ്  വിരമിക്കുന്നത്. സമാനതകളില്ലാത്ത കായിക ഇതിഹാസമാണ് ബോൾട്ട്. ജെമൈക്കയിലെ ട്രാക്കിൽ നിന്നും അത്ലെറ്റിക്ക് ലോകത്തിന്റെ മുഖമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഉസൈൻ ബോൾട്ട് വിരമിക്കുമ്പോൾ ഉണ്ടാകുന്ന വിടവ് നികത്തുക എന്നത് അത്രക്കെളുപ്പമല്ല . 8 ഒളിമ്പിക് ഗോൾഡ് മെഡലുകൾക്കും 11 ലോക ചാമ്പ്യൻഷിപ്പുകൾക്കും 100‌ മീറ്ററിലും 200 മീറ്ററിലും ലോക റെക്കൊർഡിനുടമയുമായ ഉസൈൻ ബോൾട്ടിന്റെ വിടവാങ്ങൽ മൽസരം കാണാനാണ് കായിക ലോകത്തിന്റെ കണ്ണുകൾ ലണ്ടനിലേക്ക് ഉറ്റ് നോക്കുന്നത്.

9.58 സെക്കന്റിനുള്ളിൽ 100 മീറ്റർ ദൂരം ഓടിയാണ് ആ ഇനത്തിലെ ലോക റെക്കോർഡ് ഉസൈൻ ബോൾട്ട് സ്വന്തമാക്കിയത്. 200‌ മീറ്റർ ദൂരം 19.19 സെക്കന്റിൽ പൂർത്തിയാക്കി യാണ് ലോക റെക്കോർഡിനുടമയായത്. ഇത്തവണ ലണ്ടനിൽ 100 മീറ്ററിലും 4×100 റിലേയിലുമാണ് ബോൾട്ട് ഇറങ്ങുന്നത്. ബോൾട്ടിനോടൊപ്പം ഉസൈൻ ബോൾട്ടിന്റെ മുഖ്യ എതിരാളിയായിരുന്ന ബ്രിട്ടന്റെ മോ ഫറായും കളിക്കളം വിടും. 30 കാരനായ ഉസൈൻ ബോൾട്ടിന് വെല്ലുവിളി ഉയർത്താൻ ലണ്ടനിൽ ആരുമില്ലെന്നാണ് പ്രതീക്ഷ. എതിരാളിയായ കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസ് പരിക്കേറ്റ് ചാമ്പ്യൻഷിപ്പിന് പുറത്താണ്. ജമൈക്കൻ കരുത്തിനെ വിളിച്ചോതുന്ന ഉസൈൻ ബോൾട്ടിന്റെ വിടവാങ്ങൽ 4×100 റിലേ മൽസരം കാണാനായിരിക്കും ലോകം കണ്ണു നട്ടിരിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial