90 മീറ്റർ മാർക്ക് ഭേദിക്കാാൻ ആകുമെന്ന് നീരജ് ചോപ്ര

ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര 90 മീറ്റർ മാർക്ക് ഭേദിക്കാൻ തനിക്ക് ആകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അനുകൂല കാലാവസ്ഥയുള്ള ഒരു നല്ല ദിവസം മാത്രമാണ് തനിക്ക് വേണ്ടത് എന്നും താരം പറഞ്ഞു.

2022-ൽ, സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ 89.94 മീറ്റർ എറിഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തിഗത മികച്ച നേട്ടം കൈവരിക്കുകയും പുതിയ ദേശീയ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്ത നീരജ് ചോപ്ര 90 മീറ്റർ കടക്കുകയാണ് തന്റെ ലക്ഷ്യം എന്ന് പറഞ്ഞു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ജിയോസിനിമയോട് സംസാരിക്കുക ആയിരുന്നു ചോപ്ര.

“തീർച്ചയായും, ഞാനതിന് അടുത്താണ്. എനിക്ക് അനുകൂലമായ കാലാവസ്ഥയുള്ള ഒരു നല്ല ദിവസം മാത്രം മതി, എനിക്ക് ആ ത്രോ നേടാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ചോപ്ര പറഞ്ഞു.

“സ്വയം ശ്രദ്ധ കേന്ദ്രീകരിച്ച് എന്റെ മികച്ചത് നൽകുകയാണ് ചെയ്യേണ്ടത് ഞാൻ വിശ്വസിക്കുന്നു, ഈ മത്സരങ്ങൾ ഉയർന്ന നിലവാരത്തിൽ ഉള്ളതാണ്. എല്ലാം പ്രവചനാതീതമാണ്, ഒരാൾ എങ്ങനെയാണ് തയ്യാറായിരിക്കുന്നത് എന്ന് ആർക്കും അറിയില്ല. നമ്മൾ ആരെയും അമിതമായി ഭയപ്പെടുകയോ വിലകുറച്ച് കാണുകയോ ചെയ്യരുത്,” ചോപ്ര എതിരാളികളെ നേരിടുന്നതിനെ കുറിച്ച് പറഞ്ഞു.

തേജശ്വിന്‍ ശങ്കറിന് ഏഷ്യന്‍ ഗെയിംസ് യോഗ്യത

ഡെക്കാത്തലണിൽ ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടി തേജശ്വിന്‍ ശങ്കര്‍. ഭുവനേശ്വറിൽ നടന്ന ദേശീയ അന്തര്‍-സംസ്ഥാന അത്ലറ്റിക്സ് മീറ്റിൽ 7567 പോയിന്റ് നേടിയാണ് ഏഷ്യന്‍ ഗെയിംസിന് താരം യോഗ്യത നേടിയത്. കോമൺവെൽത്ത് ഗെയിംസ് ഹൈജംപിൽ വെങ്കല മെഡൽ ജേതാവാണ് തേജശ്വിന്‍ ശങ്കര്‍.

23 വയസ്സുകാരന്‍ യമന്‍ദീപ് ശര്‍മ്മയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. കേരളത്തിന്റെ ഗോകുൽ എസ് മൂന്നാം സ്ഥാനത്തും എത്തി.

1500 മീറ്ററിൽ ലോകറെക്കോർഡ് കുറിച്ചതിനു പിറകെ ഒരാഴ്ചക്ക് ഉള്ളിൽ 5000 മീറ്ററിലും ലോകറെക്കോർഡ് കുറിച്ചു കെനിയൻ താരം

വനിതകളുടെ 1500 മീറ്ററിൽ ലോകറെക്കോർഡ് കുറിച്ചതിനു പിറകെ ഒരാഴ്ചക്ക് ഉള്ളിൽ 5000 മീറ്ററിലും ലോകറെക്കോർഡ് കുറിച്ചു കെനിയൻ താരം ഫെയ്ത്ത് കിപ്യഗോൺ. പാരീസ് ഡയമണ്ട് ലീഗിൽ 5000 മീറ്റർ 14 മിനിറ്റ് 5.20 സെക്കന്റിൽ ആണ് കെനിയൻ താരം ഓടി എത്തിയത്. അവസാന ലാപ് വെറും 60 സെക്കന്റിൽ ആണ് കെനിയൻ താരം ഓടിയെത്തിയത്.

കഴിഞ്ഞ ആഴ്ച 1500 മീറ്റർ റെക്കോർഡ് തകർത്ത താരം ഇന്നലെ പാരീസിൽ 5000 മീറ്റർ റെക്കോർഡ് പഴയ കഥയാക്കി. നിലവിൽ കരിയറിലെ ഏറ്റവുക മികച്ച ഫോമിൽ ആണ് താരം. അതേസമയം പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ എത്യോപ്യൻ താരം ലമേച ഗിർമ ലോകറെക്കോർഡ് തിരുത്തി. 7 മിനിറ്റ് 52.11 സെക്കന്റിൽ ഓടിയെത്തിയാണ് താരം പുതിയ ലോക റെക്കോർഡ് ഡയമണ്ട് ലീഗിൽ കുറിച്ചത്.

32 മത്തെ വയസ്സിൽ മരണത്തിനു കീഴടങ്ങി മുൻ 100 മീറ്റർ ലോക ചാമ്പ്യൻ

മുൻ 100 മീറ്റർ ലോക ചാമ്പ്യനും 3 തവണ ഒളിമ്പിക് മെഡൽ ജേതാവും ആയ അമേരിക്കൻ സ്പ്രിന്റർ ടോറി ബോയി 32 മത്തെ വയസ്സിൽ മരണപ്പെട്ടു. മരണ കാരണം എന്തെന്ന് അധികൃതർ പുറത്ത് വിട്ടിട്ടില്ല. ലോങ് ജംപിൽ നിന്നു ഓട്ടത്തിലേക്ക് മാറിയ അവർ 2016 റിയോ ഒളിമ്പിക്‌സിൽ 4×100 റിലേയിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും 200 മീറ്ററിൽ വെങ്കലവും നേടിയിരുന്നു.

2017 ൽ 100 മീറ്ററിൽ ലോക ചാമ്പ്യൻ ആയ ടോറി ആ വർഷം 4×100 മീറ്റർ റിലേയിലും സ്വർണം നേടി. 2015 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും താരം നേടിയിരുന്നു. 2019 ൽ ലോങ് ജംപിൽ തിരിച്ചു പോയി ഒരു ശ്രമവും താരം നടത്തിയിരുന്നു. എന്നാൽ 2022 ഒളിമ്പിക്സ് യോഗ്യതയിൽ ഒന്നും താരം മത്സരിച്ചില്ല. 100 മീറ്ററിൽ 10.78 സെക്കന്റ്, 200 മീറ്ററിൽ 21.77 സെക്കന്റ്, 60 മീറ്ററിൽ 7.14 സെക്കന്റ് എന്നിവയാണ് താരത്തിന്റെ മികച്ച സമയങ്ങൾ. താരത്തിന്റെ നിര്യാണത്തിൽ ഒളിമ്പിക്, അത്ലറ്റിക് അസോസിയേഷനുകളും പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.

ഏഷ്യൻ യൂത്ത് ഗെയിംസിൽ വീണ്ടും ഇന്ത്യക്ക് ആയി വെള്ളി മെഡൽ നേടി ദ്വീപിന്റെ പുത്രി! ലക്ഷദ്വീപിന്റെ അഭിമാനമായി വീണ്ടും മുബസ്സിന

ഏഷ്യൻ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആയി വീണ്ടും അണ്ടർ 18 പെൺ കുട്ടികളുടെ വിഭാഗത്തിൽ വെള്ളി മെഡൽ നേടി ലക്ഷദ്വീപിന്റെ അഭിമാനം മുബസ്സിന മുഹമ്മദ്. നേരത്തെ ലോങ് ജംപിൽ വെള്ളി നേടിയ താൻ ഇത്തവണ ഹെപതലോണിൽ ആണ് വെള്ളി നേടിയത്.

ജാവലിൻ ത്രോയിൽ ഒന്നാമത് ആയ മുബസ്സിനക്ക് അവസാന ഇനമായ 800 മീറ്റർ ഓട്ടത്തിൽ ഒന്നാമത് എത്തിയാൽ സ്വർണം ലഭിക്കുമായിരുന്നു. എന്നാൽ ഇതിൽ രണ്ടാമത് ആയ മുബസ്സിന സ്വർണം നേടിയ കസാഖിസ്ഥാൻ താരം അലീനയെക്കാൾ വെറും 7 പോയിന്റുകൾ പിന്നിലാണ് രണ്ടാമത് ആയത്. ഇന്ത്യക്ക് ഭാവിയിൽ അന്താരാഷ്ട്ര ഇനങ്ങളിൽ തന്നിൽ നിന്നു മെഡൽ പ്രതീക്ഷിക്കാൻ ആവും എന്ന വലിയ സൂചനയാണ് മുബസ്സിന നൽകുന്നത്.

ഇന്ത്യക്ക് ആയി ഏഷ്യൻ യൂത്ത് ഗെയിംസിൽ വെള്ളി നേടി ലക്ഷദ്വീപിന്റെ പെൺപുലി! വീണ്ടും വിസ്മയിപ്പിച്ചു മുബസ്സിന മുഹമ്മദ്!

കുവൈത്തിൽ വച്ചു നടക്കുന്ന ഏഷ്യൻ യൂത്ത് അത്ലറ്റിക്സ് ഗെയിംസിൽ ഇന്ത്യക്ക് ആയി വെള്ളി മെഡൽ നേടി വിസ്‌മയം തീർത്തു ലക്ഷദ്വീപിന്റെ അഭിമാന താരം മുബസ്സിന മുഹമ്മദ്. ലോങ് ജംപിൽ ആണ് മുബസ്സിന വെള്ളി മെഡൽ നേട്ടം സ്വന്തമാക്കിയത്.

ഇത് ചരിത്രത്തിൽ ആദ്യമായി ആണ് ഒരു ലക്ഷദ്വീപ് താരം ഇന്ത്യക്ക് ആയി അന്താരാഷ്ട്ര ഇനത്തിൽ മെഡൽ നേടുന്നത്. നേരിയ വ്യത്യാസത്തിൽ ആണ് മുബസ്സിനക്ക് സ്വർണം നഷ്ടമായത്. ദേശീയ യൂത്ത് അത്ലറ്റിക് മീറ്റിൽ സ്വർണം നേടിയാണ് ഈ ഇനത്തിലേക്ക് മുബസ്സിന യോഗ്യത നേടിയത്. ലോങ് ജംപിന് പുറമെ ഹെപ്പതലോണിലും മുബസ്സിന മത്സരിക്കും.

തന്റെ തന്നെ മാരത്തോൺ ലോക റെക്കോർഡ് തിരുത്തി എലിയൂഡ് കിപ്ചോഗെ

തന്റെ തന്നെ മാരത്തോൺ ലോക റെക്കോർഡ് തിരുത്തി കെനിയൻ താരം എലിയൂഡ് കിപ്ചോഗെ. ബെർലിൻ മാരത്തോണിൽ ആണ് താരം പുതിയ ലോക റെക്കോർഡ് സമയം കുറിച്ചത്.

മറ്റ് താരങ്ങൾക്ക് ബഹുദൂരം മുന്നിൽ സമയത്തിന് എതിരെ മത്സരിച്ച കെനിയൻ താരം 2 മണിക്കൂർ ഒരു മിനിറ്റ് 09 സെക്കന്റ് സമയത്തിൽ ആണ് പുതിയ മാരത്തോൺ ലോക റെക്കോർഡ് കുറിച്ചത്. നിരന്തരം ലോക റെക്കോർഡുകൾ തിരുത്തി കായിക ലോകത്തെ തന്നെ വലിയ അത്ഭുതം ആയി മാറുകയാണ് ഒളിമ്പിക് സ്വർണ മെഡൽ കൂടി ജേതാവ് ആയ താരം.

ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വീണ്ടും സ്വർണം നേടി ലക്ഷദ്വീപിന്റെ മുബസ്സിന മുഹമ്മദ്

ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രം സൃഷ്ടിച്ച ലോങ് ജമ്പിലെ സ്വർണ മെഡൽ പ്രകടനത്തിന് പിന്നാലെ വീണ്ടും സ്വർണം നേടി ലക്ഷദ്വീപിന്റെ അഭിമാനം മുബസ്സിന മുഹമ്മദ്. ഇത്തവണ അണ്ടർ 18 വനിത വിഭാഗം ഹെപതലോണിൽ ആണ് മുബസ്സിന സ്വർണം നേടിയത്. നേരത്തെ 33 മത്തെ സൗത്ത് സോൺ അത്ലറ്റിക് മീറ്റിലും മുബസ്സിന ഈ രണ്ടു ഇനങ്ങളിലും സ്വർണം നേടിയിരുന്നു.

ഇന്നലെ ഹെപതലോണിൽ നാലു ഇനങ്ങൾ കഴിഞ്ഞപ്പോൾ 300 ൽ അധികം പോയിന്റുകൾ പിറകിൽ ആയിരുന്ന മുബസ്സിന തിരിച്ചു വന്നാണ് സ്വർണം നേടിയത്. അവസാന ഇനം ആയ 800 മീറ്റർ ഓട്ടത്തിന് മുമ്പ് 43 പോയിന്റുകൾ പിറകിൽ ആയിരുന്ന മുബസ്സിന 800 മീറ്ററിൽ ഒന്നാമത് എത്തിയാണ് ലക്ഷദ്വീപിന് സ്വർണം സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം ഇനത്തിലും സ്വർണം നേടിയ ലക്ഷദ്വീപ് താരം ഏഷ്യൻ യൂത്ത് ഗെയിംസിൽ ഈ ഇനത്തിലും യോഗ്യത നേടി.

വീണ്ടും ഉയരങ്ങൾ കീഴടക്കി ലക്ഷദ്വീപിന്റെ പെൺപുലി! ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മുബസ്സിന

ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലക്ഷദ്വീപിന് ചരിത്രത്തിലെ ആദ്യ സ്വർണം സമ്മാനിച്ചു മുബസ്സിന മുഹമ്മദ്. അണ്ടർ 18 പെൺ കുട്ടികളുടെ ലോങ് ജംപിൽ 5.90 മീറ്റർ ദൂരം ചാടിയ മുബസ്സിന ഇതോടെ ഏഷ്യൻ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യതയും നേടി. കഴിഞ്ഞ വർഷം കേരളത്തിൽ പഠിച്ച മുബസ്സിന ഫ്രാൻസിൽ വച്ചു നടന്ന ലോക സ്‌കൂൾ മീറ്റിൽ പങ്കെടുത്തിരുന്നു.

നേരത്തെ 33 മത് സൗത്ത് സോൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ് ജംപ്, ഹെപാത്ലോൺ ഇനങ്ങളിൽ സ്വർണം നേടിയ മുബസ്സിന ലക്ഷദ്വീപിന്റെ കായിക രംഗത്തെ ഒന്നാകെ പുതിയ ഉയരങ്ങളിൽ എത്തിക്കുക ആണ്. സൗത്ത് സോണിൽ മുബസ്സിനക്ക് പിറകെ അണ്ടർ 14 വിഭാഗത്തിൽ ജാവലിനിൽ മുബസ്സിനയുടെ സഹോദരി മുസൈന മുഹമ്മദ് വെങ്കലവും റയീസ ബീഗം സ്വർണവും നേടിയിരുന്നു. ലക്ഷദ്വീപിലെ കുട്ടികളുടെ മിന്നും പ്രകടനങ്ങൾക്ക് അത്ലറ്റിക് മുഖ്യ പരിശീലകൻ അഹ്മദ് ജവാദ് വലിയ പങ്ക് ആണ് വഹിക്കുന്നത്.

നീരജ് ചോപ്ര, ചരിത്രം തിരുത്താൻ ആയി പിറന്നവൻ! ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം!

വീണ്ടും ഇന്ത്യൻ കായിക ചരിത്രത്തിൽ ഒരു പുതിയ റെക്കോർഡ് കൂടി എഴുതി ചേർത്ത് നീരജ് ചോപ്ര. സൂറിച് ഡയമണ്ട് ലീഗിൽ സ്വർണം നേടിയാണ് താരം പുതിയ ചരിത്രം കുറിച്ചത്. ഇതോടെ ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി നീരജ് മാറി. ജാവലിൻ ത്രോയിൽ തന്റെ രണ്ടാം ശ്രമത്തിൽ 88.44 മീറ്റർ ദൂരം എറിഞ്ഞു ആണ് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് കൂടിയായ നീരജ് സ്വർണം നേടിയത്.

സ്വർണ മെഡൽ നേട്ടത്തിന് ഒപ്പം 30,000 ഡോളർ സമ്മാനത്തുകയും ഇന്ത്യൻ താരം സ്വന്തം പേരിലാക്കി. നേരത്തെ ഈ വർഷം സ്റ്റോക്ഹാം ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ നേടിയ നീരജ് ഇത്തവണ അത് സ്വർണം ആയി മാറ്റി. ഈ ഗർഷം ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കൂടി നേടിയ നീരജ് ഇന്ത്യൻ കായിക ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ താരത്തിലേക്കുള്ള പ്രയാണത്തിൽ ആണ്. ഇനി 90 മീറ്റർ താണ്ടാനും പാരീസ് ഒളിമ്പിക്സിൽ സ്വർണം നിലനിർത്താനും ആവും 24 കാരനായ ഇന്ത്യൻ താരത്തിന്റെ ശ്രമം.

പരിക്കിൽ നിന്നുള്ള തിരിച്ചു വരവിൽ കരിയറിലെ ആദ്യ ഡയമണ്ട് ലീഗ് സ്വർണം നേടി നീരജ് ചോപ്ര

2023 ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് നീരജ് ചോപ്ര യോഗ്യതയും നേടി

പരിക്കിൽ നിന്നു തിരിച്ചു വന്നതിനു ശേഷമുള്ള ആദ്യ ഡയമണ്ട് ലീഗിൽ തന്നെ കരിയറിലെ ആദ്യ ഡയമണ്ട് ലീഗ് സ്വർണം നേടി ഇന്ത്യയുടെ നീരജ് ചോപ്ര. സ്വിസർലാന്റിലെ ലൗസാനെയിൽ നടന്ന മീറ്റിൽ 89.08 മീറ്റർ ദൂരം എറിഞ്ഞു ആണ് നീരജ് സ്വർണം സ്വന്തം പേരിൽ കുറിച്ചത്. ഡയമണ്ട് മീറ്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായും ഇതോടെ നീരജ് മാറി.

കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ദൂരമാണ് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ആയ നീരജ് ഇന്ന് താണ്ടിയത്. പരിക്ക് കാരണം കോമൺവെൽത്ത് ഗെയിംസ് നഷ്ടമായ നീരജ് ഇതോടെ 2023 ലെ സൂറിച്ച് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പും യോഗ്യത നേടി. 2023 ലെ ലോക ചാമ്പ്യൻഷിപ്പിന് അവിനാശ് സേബിളിനു ശേഷം യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഇതോടെ നീരജ്.

Story Highlight : Neeraj Chopra returns from injury and wins first ever gold in diamond meet.

പുരുഷന്മാരുടെ 4×400 മീറ്റർ റിലെയിൽ ഇന്ത്യ ഏഴാമത്

കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 4×400 മീറ്റർ റിലെ ഫൈനലിൽ ഏഴാമതായി ഇന്ത്യൻ ടീം. ഹീറ്റ്‌സിൽ രണ്ടാമത് ആയി ഫൈനലിൽ എത്തിയ ഇന്ത്യൻ ടീമിന് സമയം മെച്ചപ്പെടുത്താൻ ആയെങ്കിലും മെഡൽ നേട്ടത്തിന് അരികിൽ പോലും എത്താൻ ആയില്ല.

ഫൈനലിൽ നിർമൽ ടോമിന് പകരം നാഗനാഥൻ പാണ്ടിയാണ് ഇന്ത്യക്ക് ആയി ഇറങ്ങിയത്. മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവർ കൂടി അടങ്ങിയ ഇന്ത്യൻ ടീം 3:05:51 മിനിറ്റിനുള്ളിൽ ആണ് ഓട്ടം പൂർത്തിയാക്കിയത്.

Exit mobile version