Site icon Fanport

20 മീറ്റർ നടത്തത്തിൽ 17 മത് എത്തി പ്രിയങ്ക, സ്വർണം ഇറ്റാലിയൻ താരത്തിന്

വനിതകളുടെ 20 മീറ്റർ നടത്തത്തിൽ 17 സ്ഥാനത്ത് എത്തി ഇന്ത്യൻ താരം പ്രിയങ്ക ഗോസ്വാമി. നടത്തത്തിൽ ഉടനീളം തന്റെ മികച്ച പ്രകടനം പുറത്ത് എടുത്ത പ്രിയങ്ക മികച്ച സമയം കുറിച്ചാണ് 17 സ്ഥാനം നേടിയത്. ഒരു മണിക്കൂർ 32 മിനിറ്റ് 26 സെക്കന്റുകൾ ആണ് ഇന്ത്യൻ താരം 20 കിലോമീറ്റർ പൂർത്തിയാക്കാൻ എടുത്തത്.

അതേസമയം ഒരു മണിക്കൂർ 29 മിനിറ്റ് 12 സെക്കന്റിൽ നടത്തം പൂർത്തിയാക്കിയ ഇറ്റാലിയൻ താരം അന്റോണല്ല പാൽമിസാനോ ആണ് സ്വർണം സ്വന്തമാക്കിയത്. 2016 റിയോയിൽ നാലാമത് ആയത് ഇത്തവണ സ്വർണം ആക്കി മാറ്റി ഇറ്റാലിയൻ താരം. കൊളംബിയൻ താരം സാന്ദ്ര അരിനസ് ആണ് ഒരു മണിക്കൂർ 29 മിനിറ്റ് 37 സെക്കന്റ് കുറിച്ചു വെള്ളി മെഡൽ നേടിയത്. രണ്ടാം സ്ഥാനത്തെക്കാൾ 20 സെക്കന്റ് കൂടുതൽ എടുത്ത ചൈനയുടെ ലു ഹോങ് ആണ് വെങ്കലം നേടിയത്.

Exit mobile version